
പ്രിയ സഹോദരങ്ങളെ,
SEAPA യുടെ രണ്ടാം വാർഷികത്തിന് മുന്നോടിയായി സംഘടനാ രംഗത്ത് പുതിയ കാൽവെയ്പുമായി SEAPA മുന്നോട്ട് പോകുകയാണ്. കേരള സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരായ സർവ്വീസിലുള്ളവരുടേയും പെൻഷൻകാരുടേയും ഏക സംഘടനയാണ് SEAPA. പട്ടിക വിഭാഗ ജനതയുടെ നാനാ തരത്തിലുള്ള വിഷയങ്ങളേറ്റെടുത്തു കൊണ്ട് നിരന്തരം പ്രവർത്തിച്ചു വരികയാണ്. സംസ്ഥാനത്തുള്ള മുഴുവൻ പട്ടിക വിഭാഗ ഉദ്യോഗസ്ഥരേയും പെൻഷൻകാരേയും ഒറ്റ ചരടിൽ കോർത്തിണക്കി ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഞങ്ങൾ. ഇതിന്റെ ആദ്യ ചുവടുവെയ്പ് എന്ന നിലയിൽ ഒരു സംസ്ഥാന കമ്മിറ്റി ആഫീസും വെബ്സൈറ്റും തുറന്നു പ്രവർത്തിക്കുകയാണ്. ഇതിന്റെ പ്രവർത്തനോദ്ഘാടനം 2026 ജനുവരി 1 ന് കൊട്ടാരക്കര മിനർവ്വാ തീയറ്ററിനു സമീപമുള്ള ജഹാംഗീർ മാൾ ബിൽഡിംഗിൽ നടക്കുകയാണ്. SEAPA യിലെ എല്ലാ അംഗങ്ങളും SEAPA യുടെ വളർച്ച ആഗ്രഹിക്കുന്ന എല്ലാ പട്ടിക വിഭാഗ സംഘടനാ പ്രവർത്തകരും പ്രസ്തുത ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജി. സത്യശീലൻ
സെക്രട്ടറി


Leave a Reply