ഉദ്ദേശ ലക്ഷ്യങ്ങള്‍

ഭാരതം സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു.സ്വാതന്ത്ര്യത്തിന് ശേഷം മുപ്പതു വർഷത്തിനുളളിൽ സംവരണത്തിലൂടെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ഭരണഘടനയുടെ 334 ാം വകുപ്പ് അനുശാസിക്കുന്നു. ഈ വിഭാഗത്തിൽ യോഗ്യതയുളള വരെ സംവരണത്തിലൂടെ ഉദ്യോഗതലങ്ങളിലേക്ക് നിയമിക്കണമെന്ന് ഭരണഘടന പറയുന്നു. പല സംസ്ഥാനങ്ങളിലും പ്രമോഷനിലും സംവരണം തുടർന്നു വരുന്നുണ്ട്. ഇവിടെ എത്രയോ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ഈ വിഭാഗങ്ങൾക്ക് അനുവദിച്ച് സംവരണ ശതമാനമെങ്കിലും നിലനിർത്തുവാൻ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല. വരേണ്യ വർഗ്ഗ താല്പര്യങ്ങൾക്കനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ പോലും പൊളിച്ചെഴുതുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ചില സവിശേഷ പദവികളും അധികാരങ്ങളും തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതുന്നവരേണ്യ വർഗം വലിയ വെല്ലുവിളിയാണ്ഉ യർത്തുന്നത്. അതിനെതിരെ യുള്ള ശക്തമായ പോരാട്ടത്തിലാണ് രാജ്യത്തെ പട്ടിക വിഭാഗ സമൂഹം.


ഡോ. ബി ആർ അംബേദ്കറും, മഹാത്മാ അയ്യൻ കാളിയും, ശ്രീനാരായണ ഗുരുവും, ശ്രീ പൊയ്കയിൽ കുമാരഗുരുദേവനും, ശ്രീകണ്ഠൻകുമാരനും തുറന്നിട്ട നവോത്ഥാന പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ജാതിയുടെ പേരിൽ സാമൂഹിക സാമ്പത്തിക വിവേചനത്തിന്റെ ഇരകളായിമാറുമ്പോൾ ഒറ്റയ്ക്ക് നിൽക്കുകയല്ല ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വർത്തമാന കാലഘട്ടത്തിലെ പുതിയ വെല്ലുവിളികളെ നേരിടുവാൻ ഈ സമൂഹതതിൽ നിന്നും ഭരണഘടനയുടെ പിൻബലത്തിൽ വിദ്യാഭ്യാസവുംഅറിവും തൊഴിലും നേടിയ നമ്മൾക്ക് പിന്നാലെ ഒരു തലമുറ കടന്നുവരുന്നുണ്ടെന്ന യാഥാർത്ഥ്യബോധം നാം തിരിച്ചറിയണം. അവരെ മുന്നോട്ട്കൊണ്ടു വരാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഷ്ട്രീയ -ഉദ്യാഗസ്ഥ മേധാവിത്വ ദുഷ് പ്രവർത്തിക്കെതിരെ നിർഭയമായും സത്യസന്ധമായംആത്മാർത്ഥയോടെയും തങ്ങളുടെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തുന്നതിനുളള അവസ്ഥയും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യബോധത്തോടെ, കേന്ദ്ര സംസ്ഥാന ഗവൺമെന്റ്, അർദ്ധസർക്കാർ, കമ്പനി,ബോർഡ്, കോർപ്പറേഷൻ,പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, അദ്ധ്യാപകർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും സർവ്വീസിൽ നിന്ന് വിരമിച്ചവരുടെയും നവ മാധ്യമ കൂട്ടായ്മയാണ് SEAPA (Scheduled Caste -Scheduled Tribe Em-ployees & Pensioners Association).


പെൻഷൻകാരുടെയും ജീവനക്കാരുടെയും സേവന വേതനവ്യവസ്ഥകൾ പരിരക്ഷിക്കുന്നതിന് രാഷ്ട്രീയ നേതൃത്വത്തിലുളള സർവ്വീസ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പട്ടിക വിഭാഗങ്ങളുടെ സവിശേഷമായ വിഷയങ്ങളിൽ യാതൊരുവിധ ഇടപെടീലും നടത്താറില്ല. ആയൊരു ചിന്തയുടെയും തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. കേരള സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സംഘടന രൂപപെടുത്തുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന മുഖ്യധാരാ സർവ്വീസ് സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ വെല്ലുവിളിക്കാനല്ല മറിച്ച് നമ്മൾ മുന്നോട്ട് വയ്ക്കുന്ന മൗലികമായുളള വിഷയങ്ങളിൽ പരിഹാരം കാണുന്നതിനുവേണ്ടിയാണ് SEAPA.രൂപീകരിച്ചു പ്രവർത്തിക്കുന്നത്.