ഇന്ത്യന്‍ ഭരണഘടന
ആമുഖം
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തയ്ക്കും ആശയ പ്രകടനത്തിനും, വിശ്വാസത്തിനും, ഭക്തിക്കും ആരാധനയ്ക്കുമുളള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും, ഉറപ്പാക്കുന്നതിനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തുന്ന സാഹോദര്യം, എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്, നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ വച്ച് 1949 നവംബറിന്റെ ഈ 26-ാം ദിവസം ഭരണഘടനയെ അംഗീകരിക്കുകയും നമുക്ക് തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
